തലൈവര്‍ 173 പ്രഖ്യാപിച്ച് കമല്‍ ഹാസന്. രാജ്കമല് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായെത്തും. സംവിധായകന് സുന്ദര്‍ സി ഈ സിനിമ ഒരുക്കുന്നത്. സിനിമ 2027 പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളില്‍ എത്തും. കമല്‍ ഹാസന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യന്‍ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കമല്‍ ഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു – തലമുറകളായി കലാകാരന്മാര്ക്കും പ്രേക്ഷകര്‍ക്കും ഒരു പോലെ പ്രചോദനം നല്കുന്ന ഒരു ബന്ധം എന്നാണ് സോഷ്യല്‍ മീഡിയയില്‍ കമല്‍ കുറിച്ചിരിക്കുന്നത്.
காற்றாய் மழையாய் நதியாய்
பொழிவோம் மகிழ்வோம் வாழ்வோம்!ராஜ்கமல் பிலிம்ஸ் இண்டர்நேசனல் தயாரிப்பில் சுந்தர்.சி இயக்கத்தில் இனிய நண்பர் சூப்பர் ஸ்டார் ரஜினிகாந்த் நடிக்கும் #Thalaivar173 #Pongal2027 @rajinikanth#SundarC#Mahendran@RKFI @turmericmediaTM pic.twitter.com/wBT5OAG4Au
— Kamal Haasan (@ikamalhaasan) November 5, 2025
നേരത്തെ സൈമ അവാര്‍ഡ്ദാന ചടങ്ങില്‍, താന്‍ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമല്‍ ഹാസന് വെളിപ്പെടുത്തിയിരുന്നു. ഇതൊരു ഗംഭീര സംഭവം ആകുമോ എന്ന് ഞങ്ങള്‍ക്കറിയില്ല, പക്ഷേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നല്ലതാണ്. അവര്‍ സന്തോഷിച്ചാല് ഞങ്ങള്‍ക്കും ഇഷ്ടപ്പെടും. അല്ലെങ്കില്‍, ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.
Read more
ഇത് ഒരുപാട് കാലമായി പ്രതീക്ഷിക്കുന്നതാണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കും കൂടി ഒരു ബിസ്ക്കറ്റ് തന്നതുകൊണ്ടാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ ആ പകുതി ബിസ്ക്കറ്റ് ഞങ്ങളെ രണ്ടുപേരെയും സന്തോഷിപ്പിക്കുന്നു, അതിനാല്‍ ഞങ്ങള്‍ ഒരുമിക്കും എന്നായിരുന്നു കമല്‍ ഹാസന് പറഞ്ഞിരുന്നത്. സൗന്ദര്യ രജനികാന്തും ഈ സിനിമയെ കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു.







