ഫാമിലി മാൻ 2 വിനെതിരെ പ്രതിഷേധം കനക്കുന്നു; ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് തമിഴ് സംഘടനകള്‍

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാന്‍ 2’ വെബ് സീരിസിനെതിരെ  പ്രതിഷേധം കനക്കുന്നു. തമിഴ് വംശജരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധം. ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് തമിഴ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കന്‍ തമിഴ്‌ പോരാളിയായി സാമന്ത പ്രധാനവേഷത്തിലെത്തുന്ന വെബ്സീരിസിനെിരെയാണ് പ്രതിഷേധം. ശ്രീലങ്കന്‍ ആഭ്യന്തര സംഘര്‍ഷം വിഷയമാക്കിയാണ് വെബ് സിരീസ്.

Read more

എന്നാല്‍ തമിഴ് വംശജരെ മോശമായി ചിത്രീകരിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടകള്‍ തമിഴ്നാട് മുഖ്യമന്ത്രിയെ സമീപിച്ചു.