കൈദി ഹിന്ദിയിലേക്ക്; കാര്‍ത്തിയുടെ റോളില്‍ ആര്?

തമിഴ് സിനിമയുടെ സ്ഥിരം കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കി തിയേറ്ററുകളിലെത്തി വന്‍വിജയം കൊയ്ത ചിത്രമാണ് കൈദി. കാര്‍ത്തി നായകനായെത്തിയ ആക്ഷന്‍ ത്രില്ലര്‍ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരേപോലെ നേടിയെടുത്തു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം കൈദി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്.

റിയലന്‍സ് എന്റര്‍ടെയിന്‍മെന്റ് ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ് കൈദിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മിക്കുന്നത്. ബോളിവുഡ് റീമേക്ക് വരുന്നു എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. എന്നാല്‍ നേരത്തെ ചിത്രത്തിനായി ബോളിവുഡ് താരം അജയ് ദേവ്ഗണ്ണിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

kaithi hindi

ഒറ്റ രാത്രി നടക്കുന്ന ഒരു കഥയെ അവലംബമാക്കിയാണ് ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൈദി. ചിത്രത്തില്‍ മലയാളി താരം നരേനും ഏറെ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹരീഷ് പേരടി, രമണ, ദീന ജോര്‍ജ്ജ്, മറിയം,ഹരീഷ് ഉത്തമന്‍, അംസദ്, അര്‍ജ്ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.