നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും വീണ്ടും വിവാഹിതരായി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു വിവാഹം. ഒന്നാം വിവാഹ വാര്‍ഷികത്തില്‍ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്പതികളിപ്പോള്‍. തമിഴ് ആചാരപ്രകാരമാണ് ചടങ്ങ് നടന്നത്. ഇതിന്റെ വീഡിയോ പ്രേം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
”ഒരു വര്‍ഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇതൊരു യഥാര്‍ത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ‘മനംപോലെ മം?ഗല്യം’ എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരുന്നു.