"നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് ആളുകളെ ആശ്ചര്യപ്പെടുത്തുകയാണ്.....! ആ ദൃശ്യങ്ങള്‍ കണ്ട് ഞാനും അത്ഭുതപ്പെട്ടു; സൂര്യ

ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന് ആശംസകളറിയിച്ച് തമിഴ് സൂപ്പർതാരം സൂര്യ. ചിത്രത്തിന്റെ ട്രെയ്ലര്‍ പങ്കുവെച്ചാണ്  സൂര്യ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ‘ഫാസില്‍ സാറിനോട് സ്‌നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്.

തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും’ സൂര്യ ട്വീറ്റില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഫാസില്‍ നിര്‍മിച്ച് ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ പുറത്ത് വന്നത്. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

സൂര്യയും, ഫഹദും, കമലഹാസനും ഒന്നിച്ച് അഭിനയിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രം വന്‍ വിജയമായിരുന്നു. നേരത്തെ കമല്‍ഹാസനും മലയന്‍ കുഞ്ഞിന് ആശംസകളുമായി എത്തിയിരുന്നു. ‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’ എന്നായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് കമല്‍ഹാസന്റെ ട്വീറ്റ് ചെയ്യ്തത്.

Read more

അതേസമയം ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. എ.ആര്‍. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.