ഒന്നിച്ചൊരു ഒരു വേദി പങ്കിട്ട് ഡില്ലിയും റോളക്സും

ഒന്നിച്ചൊരു ഒരു വേദി പങ്കിട്ട് ഡില്ലിയും റോളക്സും. വിരുമൻ സിനിമയുടെ ട്രെയിലർ ലോഞ്ചിലാണ് സഹോദരങ്ങളായ സൂര്യയും കാർത്തിയും ഒരുമിച്ചെത്തിയത്. മധുരയിലെ ആരാധകർക്കാണ് ഈ ഭാഗ്യം ലഭിച്ചത്. കാർത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സൂര്യയാണ്. ഈ വേദിയില്‍ ഡില്ലിയേയും റോളക്‌സിനേയും കുറിച്ച് സൂര്യയും കാര്‍ത്തിയും നടത്തിയ രസകരമായ പരാമര്‍ശങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഡില്ലി, റോളക്സ് എന്നീ പേരുകളാണ് വേദിയിൽ കാണികളുടെ ഇടയിൽ നിന്നും ഉയർന്നു കേട്ടത്. കാണികളുടെ ആർപ്പുവിളികൾക്കിടെ ‘ഡില്ലിയെ റോളക്‌സ് എന്ത് ചെയ്യണമെന്ന് പറയൂ’ എന്ന് സൂര്യ ചോദിച്ചപ്പോൾ ‘ഒന്നും ചെയ്യില്ല’ എന്നായിരുന്നു കാർത്തിയുടെ മറുപടി.

ഡില്ലിയും റോളക്‌സും തമ്മിലുള്ള അടിയൊക്കെ വീട്ടിൽ വച്ച് എത്രയോ തവണ നടന്നിരിക്കുന്നുവെന്നും കാർത്തി കൂട്ടിച്ചേർത്തു. നിങ്ങൾ കാരണം തനിക്ക് കമൽ സാർ തന്ന സമ്മാനമാണ് ഈ വാച്ചെന്ന് കാണിച്ച് സൂര്യ തന്റെ റോളക്സ് വാച്ച് ആരാധകർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

കൊമ്പൻ എന്ന ചിത്രത്തിനു ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് വിരുമൻ. സംവിധായകൻ ഷങ്കറിന്റെ മകൾ അതിഥി ഷങ്കർ നായികയായി സിനിമയിൽ അരങ്ങേറുന്ന ചിത്രം കൂടിയാണി