എന്തായിരിക്കും ആ ദുരൂഹത; ഹൈവേ ടു വരുന്നു, നായകന്‍ സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി 1995ല്‍ താന്‍ സംവിധാനം ചെയ്ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ ജയരാജ്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ഹൈവേയെങ്കില്‍ മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും സീക്വല്‍. ഹൈവേ 2 എന്നാണ് രണ്ടാംഭാഗത്തിന് പേരിട്ടിരിക്കുന്നത്.

ടൈറ്റില്‍ പോസ്റ്ററിനൊപ്പം സുരേഷ് ഗോപിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രവുമാണിത്. ലീമ ജോസഫ് ആണ് നിര്‍മ്മാണം. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ആവേശകരമായ പ്രതികരണമാണ് ചലച്ചിത്ര പ്രേമികളില്‍ നിന്നും ഈ പ്രഖ്യാപനത്തിന് ലഭിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ 254-ാമത് ചിത്രമാണ് ‘ഹൈവേ 2’. ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലറായ ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജയരാജ്, ജോണ്‍ എടത്തട്ടില്‍, സാബ് ജോണ്‍ എന്നിവര്‍ തിരക്കഥയെഴുതി 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഹൈവേ’. സുരേഷ് ഗോപിയ്ക്കൊപ്പം, ഭാനുപ്രിയ, വിജയരാഘവന്‍, ബിജു മേനോന്‍, ജനാര്‍ദ്ദനന്‍, സുകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.