കരിക്ക് ടീമിനൊപ്പം സുരാജ്, പുതിയ ചിത്രം വരുന്നു

യൂട്യൂബിലെ വെബ് സീരീസുകളിലൂടെ ശ്രദ്ധേയരായ കരിക്ക് ടീം സിനിമയിലേക്കും. കരിക്കു ടീമിനൊപ്പം താന്‍ ചെയ്യുന്ന ഒരു ചിത്രം വരുന്നുണ്ട് എന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂടാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

തമാശ കഥാപാത്രങ്ങള്‍ വിട്ട് ഇപ്പോള്‍ സീരിയസ് കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത് ഇനി തമാശ ചെയ്യില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് സുരാജ് ഈ വിവരം വെളിപ്പെടുത്തിയത്.

തന്റെ കോമഡി കഥാപാത്രങ്ങള്‍ വരുന്നുണ്ട് എന്നും കരിക്ക് ടീമിന്റെ പടം താനാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ വിനീത് ശ്രീനിവാസനൊപ്പം ഒരു പടം താന്‍ അടുത്തിടെ ചെയ്തതും ഹ്യൂമറാണെന്നും സുരാജ് പറഞ്ഞു.

ജന ഗണ മനയാണ് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ സുരാജ് ചിത്രം. പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണിത്.