അശുഭമംഗളകാരി.. 'സൂപ്പര്‍ ശരണ്യ'യിലെ ആദ്യഗാനം വൈറലാകുന്നു

‘തണ്ണീര്‍ മത്തന്‍ ദിനങ്ങ’ളിലൂടെ ഗിരീഷ് എ.ഡി. മലയാളികള്‍ക്ക് സമ്മാനിച്ചത്, ഏറെ മികച്ച ഒരു ചലച്ചിത്രാനുഭവമായിരുന്നു! രണ്ടാം ചിത്രമായ ‘സൂപ്പര്‍ ശരണ്യ’യിലെ ആദ്യ ഗാനമായ ‘അശുഭ മംഗളകാരി’യിലൂടെ പുതുമ നിറഞ്ഞ മറ്റൊരു ഗാനം മലയാളികള്‍ക്ക് നല്‍കിയിരിക്കുകയാണ് സംവിധായകന്‍. നാലു പെണ്‍കുട്ടികളുടെ, കോളേജിലെയും ഹോസ്റ്റലിലേയും അനുഭവങ്ങള്‍ നര്‍മത്തില്‍ ചാലിച്ചാണ് സംവിധായകന്‍ അവതരിപ്പിച്ചിരുന്നത്.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ്. മീര ജോണിയും ശരത് ചേട്ടന്‍പടിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തില്‍ അനശ്വര രാജന്‍, മമിത ബൈജു, ദേവിക ഗോപാല്‍ നായര്‍, റോസ്‌ന ജോഷി എന്നിവരുടെ കഥാപാത്രങ്ങളാണ് പാട്ടില്‍ ശ്രദ്ധേയമാകുനത്!

അര്‍ജുന്‍ അശോകനും അനശ്വരാ രാജനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‌നേഹ ബാബു, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്,കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനേതാക്കളായുണ്ട്.

സജിത് പുരുഷന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആകാശ് ജോസഫ് വര്‍ഗീസ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍: കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്‌സിംഗ്: വിഷ്ണു സുജാതന്‍, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്