പ്രണയദിനം ആഘോഷമാക്കി സൂപ്പര്‍ ഹീറോ ടീസര്‍

ജോയ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷിനോയ് ജോയ് നിര്‍മ്മിച്ച് നവാഗതനായ സുജയ് മോഹന്‍രാജ് സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഹീറോ’ എന്ന സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കി. മലയാളത്തിലെ യുവനടന്മാരായ ആന്റണി പെപ്പെയും അര്‍ജുന്‍ അശോകനും ചേര്‍ന്ന് തങ്ങളുടെ ഫെയ്സ്ബുക്ക് ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ ഇറക്കിയത്.

ടിക്ക്‌ടോക്ക് താരങ്ങളായ ബേബി തെന്നല്‍, മാസ്റ്റര്‍ ആദിഷ്, മാസ്റ്റര്‍ ഡാവിഞ്ചി എന്നീ കുട്ടികുരുന്നുകള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശ്ശൂരില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ കുട്ടികളെ കൂടാതെ മലയാളത്തിലെ മുന്‍നിരതാരങ്ങളും അണിനിരക്കുന്നുണ്ട്.

ശ്രീറാം നമ്പ്യാര്‍ ഛായാഗ്രഹണവും സെറിന്‍ ഫ്രാന്‍സിസ് സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം വൈകാതെ തന്നെ തീയേറ്ററുകളിലെത്തും. വാര്‍ത്താ പ്രചാരണം അരുണ്‍ പൂക്കാടന്‍