കെജി.എഫ് നിര്‍മ്മാതാക്കളായ ഹോംബലെ ഫിലിംസിന്റെ പുതിയ ചിത്രം വരുന്നു, സംവിധാനം സുധ കൊങ്ങര

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കെജി.എഫ്: ചാപ്റ്റര്‍ 2. കെജി.എഫ് നിര്‍മ്മാതാക്കളായ ഹോംബലെ ഫിലിംസ് തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിക്കുകയാണിപ്പോള്‍. സൂര്യ നായകനായ ‘സൂരറൈ പോട്ര്’ സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഹോംബലെ ഫിലിംസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്.

മാധവന്‍ നായകനായ ‘ഇരുദ്ധി സുട്ര്’, സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്നീ നിരൂപക പ്രശംസ നേടിയ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ചതിന് ശേഷമാണ് സുധ കൊങ്ങര ഹോംബലെ ഫിലിംസുമായി ഒന്നിക്കുന്നത്.

ഈ പ്രഖ്യാപനം ഇന്ത്യന്‍ സിനിമാ വ്യവസായങ്ങളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഹോംബലെ ഫിലിംസ് നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ ജി എഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലാണ്.