സിക്‌സ് പാക്ക് 'റൈസ് പാക്ക്' ആയി; മുന്നറിയിപ്പുമായി നടന്‍ സുദേവ്

ശരീരസൗന്ദര്യത്തില്‍ പ്രമുഖ നടന്മാരോടൊപ്പം മലയാളി പ്രേക്ഷകര്‍ ചേര്‍ത്തു വെയ്ക്കുന്ന നടനാണ് സുദേവ്. ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധാലുവായ സുദേവ് മണിക്കൂറുകളോളമാണ് വ്യായാമത്തിനായി ചെലവഴിക്കുന്നത്. ആയോധന കലകളിലും പ്രാവീണ്യം നേടിയിട്ടുള്ള സുദേവിന് വീട്ടില്‍ സ്വന്തമായി ഒരു ജിം തന്നെയുണ്ട്. ഇപ്പോള്‍ സുദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

സിക്‌സ് പാക്ക് ഉണ്ടായിരുന്നിടത്ത് കുടവയറുമായി നില്‍ക്കുന്ന സുദേവാണ് ചിത്രത്തിലുള്ളത്. ഒരു ചെറിയ മുന്നറിയിപ്പോടെയാണ് സുദേവിന്റെ പോസ്റ്റ്. “നിങ്ങള്‍ കഴിക്കുന്ന കേരള പൊറോട്ട, ഐസ്‌ക്രീം എന്നിവയും കുടിക്കുന്ന ബിയറും മറ്റും നിങ്ങള്‍ക്ക് തന്നെ പ്രശ്‌നമാകും. നിങ്ങള്‍ എത്ര തന്നെ വര്‍ക്കൗട്ട് ചെയ്താലും നിങ്ങളുടെ ശരീരത്തിന്റെ പാരമ്പര്യമായുള്ള ഗുണങ്ങള്‍ എന്തു തന്നെയായാലും അതൊന്നും വിലപ്പോവില്ല. പക്ഷേ എനിക്ക് വെല്ലുവിളികള്‍ ഇഷ്ടമാണ്.” തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സുദേവ് കുറിച്ചു.

ഫിറ്റ്‌നസ്സില്‍ ഏറെ ശ്രദ്ധിച്ചിരുന്ന സുദേവിന് ഇതെന്ത് പറ്റിയതാണെന്ന് ആരാധകരുടെ ചോദ്യം. സിക്‌സ് പാക്ക് പോയി ഇപ്പോള്‍ റൈസ് പാക്ക് വന്നെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. എം.ബി പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സുദേവ് പൃഥ്വിരാജ് നായകനായ അനാര്‍ക്കലിയിലും, എസ്രയിലും ശ്ര്‌ദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. അടുത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം അതിരനിലും സുദേവ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

https://www.facebook.com/TheSudevNair/photos/a.620729031314900/2120469101340878/?type=3&theater

Latest Stories

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ