എന്നെ വിവാഹം കഴിക്കുമോ എന്ന് സുബി സുരേഷിന്റെ ചോദ്യം, സന്തോഷ് പണ്ഡിറ്റിന്റെ മറുപടി; വീഡിയോ

സുബി സുരേഷും സന്തോഷ് പണ്ഡിറ്റും തമ്മിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹം കഴിക്കുമോ എന്നുള്ള സുബിയുടെ ചോദ്യവും അതിന് സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടിയുമാണ് ഹൈലൈറ്റ്.

ന്നെപ്പോലൊരാളെ കിട്ടിയാല്‍ വിവാഹം കഴിക്കുമോ എന്നുമായിരുന്നു സുബിയുടെ ചോദ്യം. ഇതിനാണ് സന്തോഷ് പണ്ഡിറ്റ് തഗ്ഗ് മറുപടി നല്‍കിയത്. തന്റെ മനസില്‍ വളരെ അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയാണുള്ളതെന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടി

ഇതിന്റെ വിഡിയോ സുബി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പണ്ഡിറ്റിനെ കല്യാണം കഴിക്കാനോര്‍ത്തതാ, മച്ചാന്‍ കാലേല്‍ വാരി തറയിലടിച്ചു എന്നായിരുന്നു സുബി വിഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍.

തൊട്ടുപിന്നാലെ കമന്റുമായി സന്തോഷ് പണ്ഡിറ്റുമെത്തി. ‘അത് പിന്നെ സുബി ജി എനിക്ക് സിസ്റ്റര്‍ മാതിരി, അതാ അങ്ങനെ പറഞ്ഞെ’ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ കമന്റ്