സ്ട്രീറ്റ് ലൈറ്റ്‌സിലെ രസകരമായ 'കള്ളമെല്ലാം' ഗാനമെത്തി

മമ്മൂട്ടി വീണ്ടും പോലീസ് വേ്ഷത്തിലെത്തുന്ന ബഹുഭാഷ ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ പുതിയ ഗാനമെത്തി. കള്ളമെല്ലാം എന്നു തുടങ്ങുന്ന ഈ ഗാനത്തില്‍ സൗബിനും ലിജിമോളുമാണുള്ളത്. വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ആദര്‍ശ് അബ്രഹാമിന്റേതാണ് സംഗീതം.

പ്രമുഖ ഛായാഗ്രാഹകന്‍ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണിത്. നവാഗതനായ ഫവാസിന്റേതാണ് തിരക്കഥ. ജെയിംസെന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിനു പുറമേ തമിഴ് , തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്ലേ ഹൗസ് മോഷന്‍ പികര്‍ ലിമിറ്റഡിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 26ന് സിനിമ തീയേറ്ററുകളിലെത്തും.