അയ്യോ, അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്? പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന്റെ കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ മൂലമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. . ഇതില്‍ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

‘മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്ന് ജോണ്‍ ബ്രിട്ടാസ്.അയ്യോ, അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്?’ എന്നാണ് ശ്രീജിത്തിന്റെ പരിഹാസം.

അതേസമയം ഇടതുപക്ഷ സഹയാത്രികനായ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള ഇടത് നേതാക്കളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ആളാണ്. 1998ല്‍ രാജ്യം മമ്മൂട്ടിക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്.

Read more

നിലവില്‍ മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.