'നിങ്ങള്‍ ദൈവത്തെ ആരാധിക്കുന്നുണ്ടെങ്കില്‍ മൗനമായി നില്‍ക്കരുത്'; ട്രാന്‍സിലെ 'തുള്ളിച്ചാടി' ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ചിത്രം “ട്രാന്‍സ്” ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ “തുള്ളിച്ചാടി” എന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജാക്‌സണ്‍ വിജയന്‍ ഒരുക്കിയ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ പതിമൂന്നാമതായി തുടരുകയാണ്.

നേഹ നായര്‍, മേരി വിജയ, സംഗീത, ജോബ് കുര്യന്‍, അനൂപ് മോഹന്‍ദാസ്, ആതിര ജോബ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജു പ്രസാദ്, ജോഷ്വാ കാള്‍ട്ടണ്‍ എന്നീ കഥാപാത്രങ്ങളായുള്ള ഫഹദിന്റെ ഗംഭീര പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

നസ്രിയ, വിനായകന്‍, ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിന്റ്‌സന്റ് വടക്കനാണ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. സുഷിന്‍ ശ്യാമും ജാക്‌സണ്‍ വിജയനും ചേര്‍ന്നാണ് പശ്ചാത്തല സംഗീതമൊരുയിരിക്കുന്നത്.