ധ്യാനും രഞ്ജിത്തും നേർക്കുനേർ; എസ് എൻ സ്വാമിയുടെ ആദ്യ ചിത്രം 'സീക്രട്ട്' തിയേറ്ററുകളിലേക്ക്

പ്രശസ്ത തിരക്കഥാകൃത്ത് എസ്. എൻ സ്വാമി സംവിധായകനാവുന്ന ആദ്യ ചിത്രം ‘സീക്രട്ട്’ തിയേറ്ററുകളിലേക്ക്. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ജൂലൈ 26-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

May be an image of 1 person and text

അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മോട്ടിവേഷണൽ ത്രില്ലർ എന്ന ലേബലിലാണ് ചിത്രമെത്തുന്നത്. എസ്. എൻ സ്വാമി തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ജേക്സ് ബിജോയ് ആൺ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ഡി.ഒ.പി -ജാക്സൺ ജോൺസൺ, എഡിറ്റിങ് -ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ: സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാകേഷ്. ടി.ബി,

പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കോസ്റ്റ്യൂം: സ്റ്റെഫി സേവിയർ, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശിവറാം, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വിഎഫ്എക്സ്: ഡിജിബ്രിക്ക്സ്, ഡി.ഐ: മോക്ഷ, സ്റ്റിൽസ്: നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഓ: പ്രതീഷ് ശേഖർ.