തമിഴ് നടന്‍ സിമ്പു വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. അച്ഛന്‍ ടി രാജേന്ദറാണ് ഇക്കാര്യം ആരാധകരോടും മാധ്യമങ്ങളോടും വ്യക്തമാക്കിയത്. സംവിധായകനും നിര്‍മാതാവുമായ ടി രാജേന്ദര്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് ശേഷം ചെന്നൈയില്‍ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
‘കാലചക്രം ഉരുളുമ്പോള്‍ താഴെ നിന്നവര്‍ മുകളിലേക്ക് വരും. മുകളിലുള്ളവര്‍ താഴെ പോവും. സിമ്പു ഉടന്‍ വിവാഹിതനാകും. ദൈവം നല്ലൊരു പെണ്‍കുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നല്‍കും’- രാജേന്ദര്‍ പറഞ്ഞു.
സിമ്പുവിന്റെ ജീവിതത്തില്‍ നിരവധി പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വിവാഹത്തിലേക്ക് എത്തിയില്ല. നടി നിധി അഗര്‍വാളുമായി സിമ്പു പ്രണയത്തിലാണെന്ന് അടുത്തിടെ ഗോസിപ്പുകള്‍ വന്നിരുന്നു.
ഇരുവരും ലിവിങ് ടുഗെതറിലാണ് എന്നായിരുന്നു വാര്‍ത്ത്. സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ ഇത് തള്ളി രംഗത്ത് വന്നിരുന്നു.