അകിര കുറോസാവയുടെ 'യോജിമ്പോ'യും എൽജെപിയുടെ വാലിബനും; ചർച്ചയായി സാമ്യതകൾ

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ‘മലൈകോട്ടൈ വാലിബൻ’ തിയേറ്ററുകളിൽ എത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയൊളളൂ.

ചിത്രത്തിന്റെ ട്രെയിലറോ പോസ്റ്ററുകളോ ചിത്രം ഏത് ഴോണർ ആണെന്നുള്ള ഒരു സൂചനയും പ്രേക്ഷകന് തരുന്നില്ല. എല്ലാ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളുടെയും പൊതുവായ പ്രത്യേകതയാണത്. അതുകൊണ്ട് തന്നെ പ്രതീക്ഷകൾക്കപ്പുറത്ത് മികച്ച ചലച്ചിത്രാനുഭവം തന്നെയാണ് എല്ലാ ‘എൽജെപി’ ചിത്രങ്ങളും പ്രേക്ഷകന് സമ്മാനിക്കാറ്.

മലൈകോട്ടൈ വാലിബൻ, യോജിമ്പോ

മോഹൻലാൽ- എൽജെപി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുത്തുന്ന പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബൻ. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ പങ്കുവെച്ച പോസ്റ്റർ ആണ് സിനിമപ്രേമികൾക്കിടയിലെ സംസാര വിഷയം.

ജാപ്പനീസ് ലിപിയിൽ മലൈകോട്ടൈ വാലിബൻ എന്നെഴുതിയ പോസ്റ്റർ പങ്കുവെച്ച് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽആയത്. കൂടാതെ മറ്റൊരു കാര്യവും പ്രേക്ഷകർ ചർച്ച ചെയ്യുന്നു.

Captain Critic: Reeling Backward: "Yojimbo" (1961)

യോജിമ്പോ

വിഖ്യാത ജാപ്പനീസ് ഫിലിം മേക്കർ അകിറ കുറോസാവയും ലിജോ ജോസ് പെല്ലിശ്ശേരിയും തമ്മിൽ എന്താണ് ബന്ധം എന്നാണ് ഇപ്പോൾ പ്രേക്ഷകർ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ കുറോസാവ സംവിധാനം ചെയ്ത ‘യോജിമ്പോ’ എന്ന ചിത്രവുമായി വാലിബനുള്ള ബന്ധവും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു.

കൂടാതെ ചിത്രത്തിലെ വാലിബന്റെ ലുക്ക് സാമുറായിയിൽ നിന്നും പ്രചോദനം ഉൾകൊണ്ടതാണെന്ന് നേരത്തെ മോഹൻലാൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. യോജിമ്പോയിലെ നായകനായ തോഷിറോ മിഫ്യൂനെയുടെ അതേ വേഷവിധാനങ്ങളും ഹെയർ സ്റ്റൈലും വാലിബനുമുണ്ട്. കൂടാതെ സാമുറായ് ആയുധവും വാലിബനുള്ളതും പ്രേക്ഷകർക്ക് ആവേശമായിരിക്കുകയാണ്.

Stills and Photos from The Yojimbo, 1961 at Kinoafisha

എന്തായാലും ചിത്രം 25 ന് തിയേറ്ററുകളിൽ എത്തുകയാണ്. ‘നൻപകൽ നേരത്ത് മയക്കം’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷമെത്തുന്ന എൽജെപി ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്.

May be an image of 1 person

Read more

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്.