'ഡിപ്പാര്‍ട്ട്‌മെന്റില്‍ പുള്ളിയെ വിളിക്കുന്നത് പൂവന്‍കോഴീന്നാണ്'; വാര്‍ത്തകള്‍ ഇതുവരെ ടീസര്‍

സിജു വില്‍സനെ നായകനാക്കി പുതുമുഖ സംവിധായകന്‍ മനോജ് നായര്‍ ഒരുക്കുന്ന “വാര്‍ത്തകള്‍ ഇതുവരെ”യുടെ ടീസര്‍ റിലീസ് ചെയ്തു. വളരെ രസകരമായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. തൊണ്ണൂറുകളിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണ്.

പുതുമുഖം അഭിരാമി ഭാര്‍ഗവനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, സുധീര്‍ കരമന, അലെന്‍സിയര്‍, നെടുമുടി വേണു, മാമുക്കോയ ഇന്ദ്രന്‍സ്, നന്ദു, വിജയ രാഘവന്‍ തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

എല്‍ദോ ഐസക്കാണ് ഛായാഗ്രഹണം. ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ്, പി.എസ്.ജി. എന്റര്‍ടെയിന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. 90 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് മെജോ ജോസഫും വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും,വയലാര്‍ ശരത്ചന്ദ്ര വര്‍മയുമാണ്. ചിത്രം നവംബര്‍ 22 ന് തിയേറ്ററുകളിലെത്തും.