പ്രണയജോഡികളായി ദിലീപും അനുസിത്താരയും; 'ശുഭരാത്രി'യിലെ മനോഹരമായ വീഡിയോ ഗാനം 'അനുരാഗ കിളിവാതില്‍'

ദിലീപ് ചിത്രം ശുഭരാത്രി തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയില്‍ ചിത്രത്തിലെ മനോഹരമായ പ്രണയഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അനുരാഗ കിളിവാതില്‍ എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ഹരിശങ്കറും സംഗീത ശ്രീകാന്തും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ബിജിപാലാണ്.

പുതുമയുളള ഒരു പ്രമേയവുമായി എത്തുന്ന ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് ദിലീപ് നല്‍കുന്നത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റേതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട 14 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന നാദിര്‍ഷ വീണ്ടും നടന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയും ശുഭരാത്രിയ്ക്കുണ്ട്.