'എവിടെയൊക്കെ പ്ലാസ്റ്റിക് സര്‍ജറി നടത്തി'; ഉത്തരത്തിലേക്ക് വിരല്‍ ചൂണ്ടി ശ്രുതി ഹസന്‍

നടി ശ്രുതി ഹസന്‍ പങ്കുവെച്ച ഒരു പോസ്റ്റും കമന്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയില്‍, ശരീരത്തില്‍ എവിടെയൊക്കെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട് എന്നായിരുന്നു ഒരാളുടെ പരിഹാസ കമന്റ്. ഇതിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ആരാധകന്റെ ചോദ്യത്തിന് മറുപടിയായി നടി നല്‍കിയത് ഒരു ചിത്രമാണ്. മൂക്കിലേക്ക് കൈചൂണ്ടിയുള്ള ഫോട്ടോയാണ് ശ്രുതി ഹസന്‍ പങ്കുവെച്ചത്. നേരത്തെ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പിലും താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു.

‘ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ ജീവിതമാണ്. ഇതെന്റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇക്കാര്യം തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറിയെ അനുകൂലിച്ച് പ്രചാരണം നടത്തിയോ? അല്ലെങ്കില്‍ ഞാനതിന് എതിരെ സംസാരിച്ചോ? ഇങ്ങനെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ നടി കുറിച്ചു.