കമൽഹാസൻ ബംഗാളി ഭാഷ പഠിച്ചത് നടി അപർണ സെന്നിനെ ഇംപ്രസ് ചെയ്യാനായിരുന്നുവെന്ന് വെളിപ്പെടുത്തി ശ്രുതിഹാസൻ. നടൻ സത്യരാജിനൊപ്പമുള്ളൊരു ടോക്ക് ഷോയിലായിരുന്നു ശ്രുതി ഇക്കാര്യം തുറന്നുപറഞ്ഞത്. അപർണ സെന്നിനോട് അദ്ദേഹത്തിന് കടുത്ത പ്രണയമായിരുന്നുവെന്ന് ശ്രുതി പറയുന്നു. ടോക്ക് ഷോയിൽ തമിഴ്, തെലുഗു തുടങ്ങി ഒന്നിലധികം ഭാഷകൾ അറിയുമെന്നതിൽ ശ്രുതിയെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു സത്യരാജ്.
ഇത് നിനക്ക് അച്ഛനിൽ നിന്നും കിട്ടിയ ഗുണമാണെന്നും അദ്ദേഹം ബംഗാളി പഠിച്ചാണ് ബംഗാളി സിനിമയിൽ അഭിനയിച്ചതെന്നും സത്യരാജ് പറഞ്ഞു. എന്നാൽ അത് അങ്ങനെയല്ലെന്നാണ് ശ്രുതി സത്യരാജിനോട് പറഞ്ഞത്. ”അദ്ദേഹം എന്തിനാണ് ബംഗാളി പഠിച്ചതെന്ന് അറിയുമോ? ആ സമയത്ത് അദ്ദേഹത്തിന് അപർണ സെന്നിനോട് പ്രണയമായിരുന്നു. അവരെ ഇംപ്രസ് ചെയ്യിക്കാനാണ് അദ്ദേഹം ബംഗാളി ഭാഷ പഠിച്ചത്. അല്ലാതെ സിനിമയ്ക്ക് വേണ്ടിയൊന്നുമല്ല”, ശ്രുതി ഹാസൻ വെളിപ്പെടുത്തി.
Read more
പിന്നീട് ഹേ റാം സിനിമയിൽ റാണി മുഖർജി അവതരിപ്പിച്ച കഥാപാത്രത്തിന് അപർണ എന്ന് പേരിട്ടതും അവരെ ബംഗാൾ സ്വദേശിയാക്കിയതുമെല്ലാം അപർണ സെന്നിനോടുള്ള പ്രണയം മൂലമാണെന്നും ശ്രുതി ചാറ്റ് ഷോയിൽ പറഞ്ഞു.









