'എന്റെ പെങ്ങളുടെ കല്യാണമാണ്, ഞാന്‍ ഓടാതെ നിങ്ങള്‍ ഓടുമോ?'; മാധ്യമങ്ങളോട് ഷൈന്‍ ടോം ചാക്കോ

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയുടെ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു. ഇളയ സഹോദരിയുടെ വിവാഹനിശ്ചയമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിനിടെ താരം മാധ്യമങ്ങളോട് പ്രതികരിച്ച് സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”ഇത് എന്റെ പെങ്ങളുടെ കല്യാണമാണ്, ഞാന്‍ ഓടാതെ നിങ്ങള്‍ ഓടുമോ? എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല. പെങ്ങളുടെ കല്യാണത്തിന് ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്നൊക്കെ വരും. ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാനൊന്നും പോവുന്നില്ല ഞാന്‍.”

”അതുവെച്ച് നിങ്ങള്‍ റേറ്റിംഗുണ്ടാക്കരുത്” എന്നാണ് ഷൈന്‍ പുറകെ കൂടിയ ക്യാമറ ടീമിനോട് പറയുന്നത്. വേദിയില്‍ ഷൈന്‍ സംസാരിച്ചതും ശ്രദ്ധ നേടി. 9-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ പെങ്ങള്‍ ഉണ്ടാവുന്നതെന്നും ഫോട്ടോയില്‍ നില്‍ക്കാന്‍ ഇഷ്ടമാണെന്നും ഷൈന്‍ പറയുന്നുണ്ട്.

ദിലീപ് അടക്കമുള്ള താരങ്ങളും ചടങ്ങില്‍ എത്തിയിരുന്നു. ‘അടി’ എന്ന സിനിമയാണ് താരത്തിന്റെതായി റിലീസ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ അഹാന കൃഷ്ണ ആണ് നായിക. ‘നീലവെളിച്ചം’ ആണ് ഇനി ഷൈനിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

'വിപണി ഇടപെടൽ പ്രവർത്തനങ്ങൾ'; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

സമാധാനത്തിന്റെ നോബല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ചുവന്ന 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' തൊപ്പി; സിറ്റുവേഷന്‍ റൂമില്‍ ഇറാനെ ആക്രമിക്കുന്നത് തത്സമയം കണ്ട് ട്രംപ്

'പ്രണയം ഒരിക്കലും മെനുവിൽ ഉണ്ടായിരുന്നില്ല...'; റൊമാന്റിക് സിനിമയുമായി സംഗീതും മമിതയും

സണ്‍ ടിവിയില്‍ തമ്മിലടി; ദയാനിധിയും കലാനിധിയും ചേരിതിരിഞ്ഞു; മാരന്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കം പുറത്തേക്ക്; വക്കീല്‍ നോട്ടീസുമായി ദയാനിധി; ഡിഎംകെയ്ക്കും ഭീഷണി

IND VS ENG: ബുംറയെ കുറിച്ചുളള എന്റെ എറ്റവും വലിയ ആശങ്ക അതാണ്, സഹതാരങ്ങൾ ഇനിയെങ്കിലും അത് ചെയ്തില്ലെങ്കിൽ അവന് പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല, മന്ത്രിയാണ്'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രന്‍

പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് 'ജനനായകൻ' ടീസർ !

IND VS ENG: ഇം​​ഗ്ലണ്ടിന്റെ പ്രധാന താരങ്ങളെ തീർത്ത ബുംറയ്ക്ക് ചരിത്രനേട്ടം, മറികടന്നത് ഈ സൂപ്പർ താരത്തെ, സ്റ്റാർ പേസർക്ക് മുന്നിൽ‌ വിറച്ച് ഇം​ഗ്ലീഷ് ബാറ്റർമാർ