'ലയണല്‍ മെസ്സിക്കും മീതെ കിംഗ് ഖാന്‍; വോട്ടെടുപ്പില്‍ ഒന്നാമതെത്തി താരം, അമ്പരന്ന് ആരാധകര്‍

2023ലെ ടൈം മാഗസിന്‍ വോട്ടെടുപ്പില്‍ ഒന്നാമതെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ . ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താനാണ് ടൈം മാഗസിന്‍ വോട്ടെടുപ്പ് നടത്തിയത്. ലയണല്‍ മെസ്സിയെക്കാള്‍ മുന്‍പിലാണ് ഷാരൂഖ് ഖാന്‍. 1.2 ദശലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി.

തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരി തുടങ്ങിയത് മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് പഠാനിലൂടെ 2023-ല്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. അതിന് പിന്നാലെയാണ് അദ്ദേഹത്തിന് അന്താരാഷ്ട്ര പട്ടികയിലെ ഒന്നാം സ്ഥാനം ലഭിക്കുന്നത്.

ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും അഭിനയിച്ച പഠാന്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്.

Latest Stories

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

'വിപണി ഇടപെടൽ പ്രവർത്തനങ്ങൾ'; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

സമാധാനത്തിന്റെ നോബല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ചുവന്ന 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' തൊപ്പി; സിറ്റുവേഷന്‍ റൂമില്‍ ഇറാനെ ആക്രമിക്കുന്നത് തത്സമയം കണ്ട് ട്രംപ്

'പ്രണയം ഒരിക്കലും മെനുവിൽ ഉണ്ടായിരുന്നില്ല...'; റൊമാന്റിക് സിനിമയുമായി സംഗീതും മമിതയും

സണ്‍ ടിവിയില്‍ തമ്മിലടി; ദയാനിധിയും കലാനിധിയും ചേരിതിരിഞ്ഞു; മാരന്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കം പുറത്തേക്ക്; വക്കീല്‍ നോട്ടീസുമായി ദയാനിധി; ഡിഎംകെയ്ക്കും ഭീഷണി

IND VS ENG: ബുംറയെ കുറിച്ചുളള എന്റെ എറ്റവും വലിയ ആശങ്ക അതാണ്, സഹതാരങ്ങൾ ഇനിയെങ്കിലും അത് ചെയ്തില്ലെങ്കിൽ അവന് പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല, മന്ത്രിയാണ്'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രന്‍

പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് 'ജനനായകൻ' ടീസർ !

IND VS ENG: ഇം​​ഗ്ലണ്ടിന്റെ പ്രധാന താരങ്ങളെ തീർത്ത ബുംറയ്ക്ക് ചരിത്രനേട്ടം, മറികടന്നത് ഈ സൂപ്പർ താരത്തെ, സ്റ്റാർ പേസർക്ക് മുന്നിൽ‌ വിറച്ച് ഇം​ഗ്ലീഷ് ബാറ്റർമാർ