നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വിധി;ഷമ്മി തിലകന്‍ ഉന്നം വെച്ചത് ഇടവേള ബാബുവിനെയോ? വൈറലായി പോസ്റ്റ്

വിനീത് ശ്രീനിവാസന്‍ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്‌സിനെതിരെ വിമര്‍ശനവുമായി ഇടവേള ബാബു രംഗത്തെത്തിയിരുന്നു. ചിത്രം ഫുള്‍ നെഗറ്റീവാണെന്നാണ് ഇടവേള ബാബു പറഞ്ഞത്. താനായിരുന്നുവെങ്കില്‍ ഇതുപോലൊരു സിനിമ ചെയ്യില്ലെന്നും ചിത്രത്തിലെ നായിക പറഞ്ഞ ഡയലോഗ് പുറത്ത് പറയാന്‍ പറ്റില്ലെന്നുമൊക്കെയായിരുന്നു ഇടവേള ബാബുവിന്റെ വിമര്‍ശനം.

ഇപ്പോഴിതാ നടന്‍ ഷമ്മി തിലകന്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഒരു മീമാണ് ഷമ്മി പങ്കുവച്ചിരിക്കുന്നത്. മീമിനൊപ്പം കുറിപ്പോ ഇടവേള ബാബുവിന്റെ പേരോ ഷമ്മി പങ്കുവച്ചിട്ടില്ല. എന്നാല്‍ ഷമ്മി ഉദ്ദേശിച്ചത് ഇടവേള ബാബുവിനെയാണ് എന്നാണ് വിലയിരുത്തല്‍.

കല്യാണരാമന്‍ എന്ന സിനിമയില്‍ സലീം കുമാര്‍ ദിലീപിനോടായി പറയുന്ന നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ വിധി എന്ന മീമാണ് ഷമ്മി പങ്കുവച്ചിരിക്കുന്നത്. മീമിനാപ്പം അപ്പോളും പറഞ്ഞില്ലേ പോരെണ്ടാ പോരെണ്ടാന്ന് എന്നും ഷമ്മി തിലകന്‍ കുറിച്ചിട്ടുണ്ട്.


നിരവധി പേരാണ് ഈ പോസ്റ്റിന് ഇടവേള ബാബുവിനെ പരിഹസിക്കുന്ന തരത്തിലുള്ള കമന്റുകള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്.