'ഫാമിലി മാന്‍ പ്രദര്‍ശനം നിര്‍ത്തണം’; ഇല്ലെങ്കില്‍ ലോകമെമ്പാടുമുളള തമിഴരിൽ നിന്ന് പ്രതിഷേധം നേരിടേണ്ടി വരും; ആമസോണിന് എതിരെ എന്‍.ടി.കെ ചീഫ് സീമന്‍

ആമസോണ്‍ സീരീസായ ഫാമിലി മാന്റെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍. ഞായാറാഴ്ച്ചയാണ് സീമന്‍ തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആമസോണിന് കത്ത് അയച്ചത്.

‘നിങ്ങള്‍ ഞങ്ങളുടെ വികാരത്തെ മാനിക്കാതെ സീരീസ് തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള തമിഴരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരും. പ്രൈം വീഡിയോ അടക്കമുള്ള ആമസോണ്‍ സര്‍വീസുകള്‍ വിലക്കാന്‍ ആവശ്യപ്പെട്ട് ക്യാംപെയിനും ആരംഭിക്കും’ എന്നാണ് സീമന്‍ ആമസോണ്‍ പ്രൈമം ഇന്ത്യയുടെ ഹെഡ് അപര്‍ണ്ണ പുരോഹിതിന് എഴുതിയ കത്തില്‍ പറയുന്നത്.

ഫാമിലി മാന്‍ ശ്രീലങ്കന്‍ തമിഴ് ജനതയുടെയും തമിഴ്നാട്ടിലെ ജനങ്ങളെടെയും വിശ്വാസങ്ങളെ വ്രണപ്പടുത്തുന്നു എന്ന വിവാദം
സീരീസിന്റെ ട്രെയലര്‍ റിലീസിന് പിന്നാലെയാണ് ആരംഭിച്ചത്.