കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനം അതിദാരിദ്രമുക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനിടെ നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്. അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മുമ്പെ സന്തോഷ് പങ്കുവച്ച പോസ്റ്റിനെതിരെ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിന് നടന്‍ നല്‍കിയ മറുപടികളും ശ്രദ്ധ നേടുകയാണ്.
‘സത്യം മനസ്സിലാക്കൂ…. കുടില്‍ പോലുമില്ലാത്ത 3 നേരം ഭക്ഷണം കിട്ടാത്തവര്‍ എത്രയോ ഉണ്ട്…. കേന്ദ്രം തരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കല്ലേ’ എന്നായിരുന്നു ഒരു കമന്റ്. ‘എത്ര കാലമായി കേരളം വിട്ടിട്ട്.. സ്വന്തം നാടിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കയല്ലേ വേണ്ട. കേരളത്തിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കയല്ലേ വേണ്ടത്, രാഷ്ട്രീയം എന്തോ ആയിക്കോ’ എന്നാണ് ഇതിന് സന്തോഷിന്റെ മറുപടി.
‘ഒന്ന് മുത്തങ്ങയിലും അട്ടപ്പാടിയിലും ഒക്കെ പോയി നോക്കൂ താങ്കള്‍, അപ്പോള്‍ കാണാന്‍ കഴിയും സത്യം, ഒരു നേരത്തെ ആഹാരം കഴിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരെ, വനത്തില്‍ കുടില്‍ കെട്ടി കുടിവെള്ളം പോലും ഇല്ലാത്ത ദരിദ്രരായ ജനങ്ങളെ,’ എന്ന മറ്റൊരു കമന്റിന് ‘ഈ പറയുന്ന സ്ഥലത്ത് താങ്കള്‍ എപ്പഴെങ്കിലും പോയിട്ടുണ്ടോ, ഞാന്‍ പോയിട്ടുണ്ട്’ എന്നും സന്തോഷ് മറുപടി നല്‍കി.
‘താങ്കളുടെ ദാരിദ്ര്യം മാത്രം മാറിയാല്‍ മതിയോ’, ‘കമ്മിറ്റിയില്‍ കയറ്റി.. അയിനാണ്’, ‘നിലനില്‍പ്പിന് വേണ്ടിയുള്ള പോസ്റ്റ് ആണെന്ന് എല്ലാവര്‍ക്കും അറിയാം,’ എന്നിങ്ങനെ പരിഹസിച്ചും അധിക്ഷേപിച്ചും നിരവധി കമന്റുകളുണ്ട്. അതേസമയം, അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല.
Read more
ഇരുതാരങ്ങളും തങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. അതേസമയം മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മമ്മൂട്ടി ആയിരിക്കും ചടങ്ങിലെ മുഖ്യാതിഥി. ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക.







