ഇപ്പോഴും പുലിമുരുകന്റെ അച്ഛനായാണ് ആളുകൾ തിരിച്ചറിയുന്നത്. സന്തോഷ് കീഴാറ്റൂർ

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടനാണ് സന്തോഷ് കീഴാറ്റൂർ. വിക്രമാദിത്യൻ, പുലിമുരുകൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി താൻ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ആദ്യപകുതിയിൽ തന്നെ മരണമടയുന്നുണ്ട്. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിൻ മോഹൻലാലിന്റെ അച്ഛനായി എത്തി ആരാധകരുടെ പ്രയങ്കരനായി മാറിയ താരം ചിത്രത്തിലേയ്ക്ക് എത്തപ്പെട്ട കഥയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

വെെശാഖിന്റെ ചിത്രം ഒരുപാട് ഇഷ്ടപ്പടുന്നയാളാണ് താൻ എന്നും പുലിമുരുകനിൽ എത്തിപ്പെട്ടത് ഭാ​ഗ്യമാണന്നും സന്തോഷ് പറഞ്ഞു. പ്രഫസർ മധൂസൂനൻ മാഷിന്റെയും എഴുത്തുകാരനായ സുരേഷ് ബാബുനിന്റെയും കൂടെ പുലിമുരുകന്റെ സെറ്റിലെയ്ക്ക് യാഥൃശ്ചികമായി പോയതാണന്നും അവിടെ വെച്ച് ലാൽ സാറിനും വെെശാഖിനും തന്നെ ഇഷ്ടപ്പെടുകയായിരുന്നു.

നേരത്തെ പേര് എഴുതി വെച്ചിട്ടുണ്ടായിരുന്നെങ്കിലും നേരിട്ട് കണ്ടപ്പോഴാണ് അ കഥാപാത്രം എനിക്ക് തന്നതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അഭിനയിച്ചപ്പോൾ വലുതായി തോന്നിയില്ലങ്കിലും സിനിമ കണ്ടപ്പോഴാണ് ആ കഥാപാത്രത്തിന് ആത്രമേൽ ആഴമുണ്ടന്ന് മനസ്സിലായത്.

Read more

എവിടെ പോയാലും ഇന്നും പുലിമുരുകന്റെ അച്ഛൻ എന്ന് പറഞ്ഞ് ആളുകൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രമാദിത്യനിൽ ദുൽഖറിന്റെ അഛ്ഛനായെത്തിയ താരം ചിത്രത്തിന്റെ ആദ്യ പകുതിയിൽ മരിക്കുന്നുണ്ട്