മലയാളത്തിലെ താരാട്ടുപാട്ടുകള്‍ പുനരാവിഷ്‌ക്കരിച്ച് ശാന്തി നീഡം സംഗീത കൂട്ടായ്മ

മലയാള സിനിമകളിലെ ശ്രദ്ധേയമായ താരാട്ടുപാട്ടുകള്‍ പുനരാവിഷ്‌ക്കരിച്ച് ശാന്തി നീഡം സംഗീത കൂട്ടായ്മ. മലയാളത്തിലെ അഞ്ച് നിത്യഹരിത താരാട്ടുപ്പാട്ടുകളാണ് പുനരാവിഷ്‌ക്കരിച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

സംഗീത സംവിധായകന്‍ ബിജിപാലിന്റെ മകള്‍ ദയ, പിന്നണി ഗായകരായ സൗമ്യ രാമകൃഷ്ണന്‍, സംഗീത ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ബിജിപാലാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാര്യ ശാന്തിയുടെ ഓര്‍മയ്ക്കായി ബിജിപാല്‍ ഒരുക്കിയ സംഗീത സ്മാരകമാണ് ശാന്തി നീഡം.

പി. ഭാസ്‌ക്കരന്‍ എഴുതി കെ. രാഘവന്‍ ഈണമിട്ട “”ഊഞ്ഞാലേ പൊന്നൂഞ്ഞാലേ””, കൈതപ്രം രചിച്ച് എേസ്.പി. വെങ്കടേഷ് സംഗീതമൊരുക്കിയ “”താമരക്കണ്ണന്‍ ഉറങ്ങേണം””, ഗിരീഷ് പുത്തഞ്ചേരി എഴുതി ജെറി അമല്‍ദേവ് ഈണമിട്ട “”മേലേ മേലേ മാനം””, അഭയദേവ് രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതമൊരുക്കിയ “”കണ്ണുംപൂട്ടി””, ഒഎന്‍വി എഴുതി ഔസേപ്പച്ചന്‍ ഈണമിട്ട “”അണ്ണാലൂഞ്ഞാല്‍”” എന്നീ ഗാനങ്ങളാണ് പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്.