‘അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരേയും പോകും’; ദൃശ്യം 2 സ്റ്റൈല്‍ പോസ്റ്ററുമായി സന്ദീപ് വാര്യര്‍

Advertisement

‘ദൃശ്യം 2’ സ്റ്റൈലില്‍ ബിജെപി വിജയ യാത്രയ്ക്ക് പോസ്റ്റര്‍ ഒരുക്കി സന്ദീപ് വാര്യര്‍. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ അതേ സ്റ്റൈലില്‍ തന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

”അയാളുടെ കുടുംബത്തെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരെയും പോകും” എന്നത് സിനിമയിലെ പ്രധാന പഞ്ച് ഡയലോഗാണ്. ഇതിന് സമാനമായി ”അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരേയും പോകും” എന്ന വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ദൃശ്യം 2വിന്റെ വിജയത്തിന് കാരണം മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയാണ് എന്ന് അഭിപ്രായപ്പെട്ട് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല എന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

'അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരേയും പോകും'; ദൃശ്യം സ്റ്റൈലില്‍ സുരേന്ദ്രന്‍റെ വിജയ യാത്രക്ക്  സന്ദീപ് വാര്യരുടെ പോസ്റ്റര്‍

ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഭാഗത്തോട് പൂര്‍ണമായും നീതി പുലര്‍ത്തി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.