'എല്ലാവരും സുരക്ഷിതരാണ്, സിനിമയും'; അന്വേഷണങ്ങള്‍ക്ക് നന്ദി പറഞ്ഞ് സനല്‍ കുമാര്‍ ശശിധരന്‍

ഹിമാചല്‍ പ്രദേശില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സനല്‍ കുമാര്‍ ശശിധരന്‍ ഇക്കാര്യം അറിയിച്ചത്. ഹിമാചലില്‍ നിന്നുള്ള വീഡിയോ ലൈവിനോപ്പം സെല്‍ഫി ചിത്രങ്ങളും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

“എല്ലാവരും സുരക്ഷിതരാണ്..സിനിമയും. അന്വേഷണങ്ങള്‍ക്കും പരിഗണനകള്‍ക്കും നന്ദി.” സനല്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷൂട്ടിങ് സംഘം യാത്ര ചെയ്യുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. കയറ്റം എന്ന് സിനിമയുടെ ഷൂട്ടിങിനായി ഹിമാചലില്‍ എത്തിയ സംഘം പ്രളയത്തെ തുടര്‍ന്ന് ഛത്രുവില്‍ കുടുങ്ങിയിരുന്നു. സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “കയറ്റം.”

Read more

മഞ്ജുവും ഷൂട്ടിംഗ് സംഘവും വിനോദ സഞ്ചാരികളുമടക്കം 140 പേരാണ് ഹിമാചല്‍പ്രദേശിലെ ഛത്രയില്‍ കുടുങ്ങിയിരുന്നത്. മഞ്ജുവും സനലും അടക്കം ഷൂട്ടിംഗ് സംഘത്തില്‍ 30 പേരാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഛത്രയില്‍ എത്തിയിട്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം അടുത്തു തന്നെ സംഘം മടങ്ങും.