സനല്‍ കുമാര്‍ ശശിധരന്‍ ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍; ഷൂട്ടിംഗ് ഹിമാലയത്തില്‍

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായിക. കയറ്റം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹിമാലയത്തില്‍ പുരോഗമിക്കുകയാണ്. ജോജു ജോര്‍ജ്ജും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചോലയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം.

സനല്‍ കുമാര്‍ ശശിധരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്റേ തന്നെ “എസ്.ദുര്‍ഗ” എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നു.

Read more

അരുണാ മാത്യു, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.