ഇന്ത്യൻ നായികമാരിൽ ഒന്നാം സ്ഥാനത്ത് സാമന്ത; ഓർമാക്സ് മീഡിയയുടെ ഇന്ത്യയിലെ പോപ്പുലർ സ്റ്റാർലിസ്റ്റ് പുറത്ത്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നായിക ആരെന്ന് ചോദിച്ചാൽ അത് സാമന്ത ആണ്. ഓർമക്സ് മീഡിയയുടെ ഇന്ത്യയിലെ പോപ്പുലർ സ്റ്റാർ ലിസ്റ്റിലാണ് നടി സാമന്ത വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തിയത്. ഓർമാക്സ് മീഡിയ പുറത്തുവിട്ട സെപ്റ്റംബർ മാസത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജനപ്രീതിയില്‍ മുന്നിലുള്ള നായിക അത് സാമന്ത തന്നെയാണ്. ബോളിവുഡ് താരം ആലിയ ഭട്ടിനെ പിന്നിലാക്കിയാണ് സാമന്ത ഒന്നാമതെത്തിയത്.

ആലിയ ഭട്ട്, കാജൽ അഗർവാൾ, തൃഷ, ദീപിക പദുകോൺ എന്നിവരാണ് യഥാക്രമം സാമന്ത കഴിഞ്ഞുളള സ്ഥാനങ്ങളിൽ ഉള്ള നായികാ താരങ്ങൾ. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടും, മൂന്നാം സ്ഥാനത്ത് കാജൽ അഗർവാളും ഇടം നേടി. നാലാം സ്ഥാനത്ത് തൃഷയും, അഞ്ചാം സ്ഥാനത്ത് ദീപിക പദുകോണും ആണ്. മലയാളികളുടെ പ്രിയതാരം നയൻതാര ആറാം സ്ഥാനത്തും, ‘നാഷണൽ ക്രഷ്’ രശ്മിക മന്ദാന ഏഴാം സ്ഥാനത്തുമാണ്.

തുടർച്ചയായ ഹിറ്റുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സായ് പല്ലവിയാണ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ളത്. കമൽ ഹാസൻ നിർമ്മിച്ച ‘അമർ’ എന്ന തമിഴ് ചിത്രത്തിലെയും നാഗചൈതന്യ നായകനായ തെലുങ്ക് ചിത്രം ‘തണ്ടേൽ’ എന്നിവയിലെയും പ്രകടനം താരത്തിന് ഈ സ്ഥാനം നേടികൊടുത്തു. ഇവയെല്ലാം ആഗോള തലത്തിൽ 300 കോടി ക്ലബിൽ ഇടം നേടിയ ചിത്രങ്ങളാണ്. തൊട്ടുപിന്നാലെ തമന്ന ഭാട്ടിയയും ശ്രീലീലയും പട്ടികയിൽ ഇടം നേടി. ഇന്ത്യയിലെ ആദ്യ പത്ത് ജനപ്രിയ നായികമാരിൽ രണ്ട് ബോളിവുഡ് താരങ്ങൾ മാത്രമാണ് ഇടം നേടിയത് എന്നതും ശ്രദ്ധേയമാണ്.

Read more