'ഇനി ബിക്കിനി ഷൂട്ട് ഇല്ല', വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സമാന്ത; മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങളുമായി താരം

ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സമാന്ത. ചൈതന്യയുടെ പിറന്നാള്‍ ആഘോഷിക്കാനായാണ് മാലിദ്വീപില്‍ എത്തിയത്. തങ്ങളുടെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് വൈറലാകുന്നത്. ഇനി ബിക്കിനി ഷൂട്ട് ഇല്ല എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സമാന്ത കുറിച്ചിരിക്കുന്നത്. മാലിദ്വീപില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മറുപടിയുമായി താരം രംഗത്തെത്തിയത്.

നവംബര്‍ 23-ന് ആയിരുന്നു നാഗ ചൈതന്യയുടെ ജന്മദിനം. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് സമാന്തയും ചൈതന്യയും ഹൈദരബാദിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇരുവരും ഒന്നിച്ച് വേഷമിടുന്ന ലവ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണിപ്പോള്‍. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയും കേന്ദ്ര കഥാപാത്രമാകുന്നുണ്ട്.

നയന്‍താരയും വിജയ് സേതുപതിയും ഒന്നിക്കുന്ന കാതു വാകുല രെണ്ടു കാതല്‍ എന്ന ചിത്രത്തിലാണ് സമാന്ത ഇനി ജോയിന്‍ ചെയ്യുക. വിഗ്നേശ് ശിവന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു.