ലൈംഗികതയുടെ അതിപ്രസരം, ആല്‍ബം നിരോധിക്കണം; വിവാദത്തിലായി ഗായകന്‍

ബ്രിട്ടീഷ് ഗായകന്‍ സാം സ്മിത്ത് വിവാദത്തില്‍. ‘ഐ ആം നോട് ഹിയര്‍ ടു മേക്ക് ഫ്രണ്ട്സ്’ എന്ന ഗാനത്തിലെ ചില രംഗങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഗായകന്‍ വിവാദത്തിലായത്. ലൈംഗികതയുടെ അതിപ്രസരമാണ് ഗാനത്തില്‍ എന്നാണ് പലരും ആരോപിക്കുന്നത്.

പാട്ട് നിരോധിക്കണമെന്ന ആവശ്യവുമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും നിരവധി പേര്‍ രംഗത്തെത്തി. ‘ഐ ആം നോട് ഹിയര്‍ ടു മേക്ക് ഫ്രണ്ട്സി’ല്‍ സാമിന്റെയും കൂടെയുള്ള നര്‍ത്തകരുടെയും വസ്ത്രധാരണമാണ് ആദ്യം വിവാദമായത്.

തുടര്‍ന്ന് പാട്ടിലെ ചില രംഗങ്ങള്‍ ലൈംഗികയുടെ അതിപ്രസരമാണ് എന്ന വാദവും ഉയര്‍ന്നു. പിന്നാലെ പാട്ട് പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമായി. മുമ്പും ഗായകന്റെ പാട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത് കൂടാതെ എല്‍ജിബിടിക്യൂഐഎപ്ലസ് വിഭാഗത്തെ പിന്തുണയ്ക്കുന്നത് കൊണ്ട് സാമിനെതിരെ അനാവശ്യ വിവാദങ്ങള്‍ ഉന്നയിക്കുകയാണ് എന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്. വ്യത്യസ്തമായ ഗാന ചിത്രീകരണ രീതിയിലൂടെ ലോകശ്രദ്ധ നേടിയ ഗായകനാണ് സാം സ്മിത്ത്.