മാധ്യമ പ്രവർത്തകയായ പഴയ സുഹൃത്തിനെ ചുംബിച്ച് സൽമാൻ ഖാൻ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സൽമാൻ ഖാൻ പഴയൊരു സുഹൃത്തിനോട് നടത്തിയ സ്നേഹപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.തന്റെ സുഹൃത്തായ മുതിർന്ന മാധ്യമ പ്രവർത്തകയെ ചുംബിക്കുന്ന വീഡിയോ ആണിപ്പോൾ ചർച്ചാ വിഷയം. 54-ാമത് ഐഎഫ്എഫ്ഐയില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

സുഖം തന്നെയെല്ലേ എന്ന ചോദിച്ചാണ് സൽമാൻ മാധ്യമപ്രവർത്തകയെ ചുംബിക്കുന്നത്. ചുമ്മാ നാടകം കളിക്കരുത് എന്നാണ് അപ്പോൾ അവർ മറുപടി പറയുന്നത്. സുഹൃത്തിനോടുള്ള സൽമാൻ ഖാന്റെ സ്നേഹമാണ് വീഡിയോയിലൂടെ കാണാൻ കഴിയുന്നത് എന്നാണ് വീഡിയോയ്ക്ക് താഴെ സൽമാൻ ആരാധകർ പങ്കുവെക്കുന്ന കമന്റ്.

“ഫാരി” എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച തന്റെ മരുമകൾ അലിസെ അഗ്നിഹോത്രിയും രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിൽ സൽമാന്റെ കൂടെയുണ്ടായിരുന്നു.

നവംബർ 13 ന് റിലീസ് ചെയ്ത സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രം ടൈഗർ 3 മികച്ച കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. ഇന്ത്യയിൽ നിന്നുമാത്രം ചിത്രം 230 കോടി രൂപ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിൽ സൽമാന്റെ വില്ലനായി എത്തുന്നത്.