സല്‍മാന്‍ ഖാന്‍ പൂജ ഹെഗ്‌ഡെയുമായി പ്രണയത്തില്‍

ബോളിവുഡിന്റെ സല്ലു ഭായ് സല്‍മാന്‍ ഖാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 56 വയസ്സിലെത്തി നില്‍ക്കുന്ന നടന്‍ പല പ്രണയങ്ങളുടെയും പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുമുണ്ട്. ഇതിന്റെ പിന്നാലെ പല വിവാദങ്ങളും നടനെതിരെ ഉണ്ടായിരുന്നു.

സല്‍മാന്‍ ഖാനില്‍ നിന്നും നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് സൊമി അലി ഖാന്‍, ഐശ്വര്യ റായ് എന്നിവരുടെ തുറന്നുപറച്ചിലായിരുന്നു ഇതിന് പിന്നില്‍. സല്‍മാന്‍ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു എന്ന് സൊമി അലി ഖാന്‍ തുറന്നടിച്ചു. ഇപ്പോഴും ഇത്തരം ആരോപണങ്ങള്‍ സല്‍മാന് നേരെ സൊമി ഉന്നയിക്കുന്നുണ്ട്. ഇതിന് ശേഷം ഐശ്വര്യ റായ് ആണ് സല്‍മാനെതിരെ വന്നത്.

സല്‍മാന്‍ ഖാന്‍ മൂലം തനിക്കുണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് ഐശ്വര്യ തുറന്നടിച്ചു. സല്‍മാന്‍ ഐശ്വര്യയെ മര്‍ദ്ദിച്ചിരുന്നെന്നും അന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സിനിമാ രംഗത്ത് പക്ഷെ ആരും അന്ന് സല്‍മാനെതിരെ സംസാരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. അത്ര മാത്രം സ്വാധീനം അന്ന് മുതലേ സല്‍മാന്‍ ബോളിവുഡില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ സല്‍മാന്റെ പേരില്‍ പുതിയൊരു ഗോസിപ്പ് ആണ് ബോളിവുഡില്‍ നിറയുന്നത്.

നടന്‍ പൂജ ഹെഗ്‌ഡെയുമായി പ്രണയത്തിലാണ് എന്നാണ് ഗോസിപ്പുകള്‍. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും നിരവധി ട്രോളുകളാണ് ഇതിന്റെ പേരില്‍ വരുന്നത്. ഈ ഗോസിപ്പ് വിശ്വാസകരമല്ലെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമെങ്കിലും നടനെക്കുറിച്ച് പരക്കുന്ന ട്രോളുകള്‍ക്ക് ഒരു പഞ്ഞവുമില്ല.