അവള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ നല്ലവനായിരിക്കും; മകളുടെ കാമുകനെ കുറിച്ച് സെയ്ഫ് അലി ഖാന്‍

സാറ അലി ഖാനും നടന്‍ കാര്‍ത്തിക് ആര്യനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇപ്പോഴിതാ മകളുടെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് സെയ്ഫ് അലി ഖാന്‍. നല്ല ആളുകളേയെ സാറ ഇഷ്ടപ്പെടുകയുള്ളുവെന്നും കാര്‍ത്തിക്കിനെ ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും എന്നുമാണ് നടന്‍ പറഞ്ഞത്.

എന്താണ് വേണ്ടത് എന്ന് സാറയ്ക്ക് വ്യക്തമായി അറിയാം. സാധാരണ നല്ല ആളുകളെയാണ് അവള്‍ ഇഷ്ടപ്പെടുന്നത്. കാര്‍ത്തിക് നല്ല വ്യക്തിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അവള്‍ക്ക് അവനെ ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും” സെയ്ഫ് പറഞ്ഞു.

കോഫി വിത്ത് കരണില്‍ എത്തിയപ്പോഴാണ് ആദ്യമായി സാറയും കാര്‍ത്തിക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സെയ്ഫ് പ്രതികരിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആജ് കല്ലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.