മികച്ച പ്രതികരണവുമായി സച്ചിന്‍ സോങ്; ക്രിക്കറ്റിന്റെ ആവേശവുമായി ചിത്രം ഇനി ക്രീസിലേക്ക്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന സച്ചിന്റെ പ്രോമോ സോങ് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഒരു ട്രിബ്യുട് പോലെയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സന്തോഷ് നായര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രം ജൂലൈ 19ന് തീയേറ്ററുകളില്‍ എത്തും

ചിത്രത്തില്‍ “സച്ചിന്‍” എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.എസ് എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍ , ജൂബി നൈനാന്‍ , അപ്പാനി ശരത് , മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ഈ ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. വിനീത് ശ്രീനിവാസന്‍ ആലപിച്ച കാറ്റില്‍ പൂങ്കാറ്റില്‍.. എന്ന ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്നു. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ളീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.