കുതിച്ച് പാഞ്ഞ് 'സാഹോ'; ആഗോളതലത്തില്‍ തകര്‍പ്പന്‍ വിജയം

ആഗോളതലത്തില്‍ റിലീസ് ചെയ്ത പ്രഭാസിന്റെ “സാഹോ” തീയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയയാളം ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ഹിന്ദിയില്‍ മാത്രം നേടിയത് 130 കോടിയാണ്. ദക്ഷിണേന്ത്യയില്‍ 87 കോടിയാണ് സാഹോയുടെ ആദ്യദിന കളക്ഷന്‍. ഇതുവരെ 370 കോടിയ്ക്ക് മേലെയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍.

വിദേശ രാജ്യങ്ങളിലും ഗംഭീര വരവേല്‍പ്പ് തന്നെയാണ് സാഹോക്ക് ലഭിച്ചത്. 3 മില്യണ്‍ ഡോളേര്‍സാണ് (27 കോടി രൂപ) സാഹോ നേടിയിരിക്കുന്നത്. സുജീത്ത് സംവിധാനം ചെയ്ത ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ നായികയായി എത്തിയ ചിത്രത്തില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, ലാല്‍, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഗിബ്രാന്‍ പശ്ചാത്തലസംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിച്ചിരിക്കുന്നത്.