പ്രാണി 'കടിച്ച' റിമയുടെ ശരീരം ഇങ്ങനെ..; മേക്കപ്പ് വീഡിയോ ചര്‍ച്ചയാകുന്നു

റിമ കല്ലിങ്കലിന്റെ ശരീരത്തില്‍ പ്രാണി കടിച്ചതിന് ശേഷമുണ്ടായ മാറ്റങ്ങളുടെ മേക്കപ്പ് വീഡിയോ ശ്രദ്ധ നേടുന്നു. ‘തിയേറ്റര്‍’ എന്ന സിനിമയ്ക്കായി പ്രോസ്തറ്റിക് മേക്കപ്പിന്റെ മേക്കിങ് വീഡിയോ കോണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റും പ്രോസ്തറ്റിക് മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സേതു ശിവാനന്ദന്‍ ആണ് പുറത്തുവിട്ടത്.

ദിവസവും നാല് മണിക്കൂര്‍ നീളുന്ന പ്രോസ്തറ്റിക് മേക്കപ്പ് ആണ് റിമ കല്ലിങ്കലിന് വേണ്ടി ചെയ്തത്. ത്വക്കിലുണ്ടാകുന്ന മാറ്റങ്ങളുടെ ഓരോ ഘട്ടവും ആദ്യം ക്ലേയില്‍ ചെയ്‌തെടുത്ത് പിന്നീട് അത് സിലിക്കണില്‍ ചെയ്യുകയായിരുന്നു. വളരെ ശ്രദ്ധാപൂര്‍വം ചെയ്ത മേക്കപ്പ് ആയിരുന്നു. ദിവസവും രാവിലെ നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മേക്കപ്പ് ചെയ്യാന്‍ ക്ഷമയോടെ റിമ ഇരിക്കാറുണ്ടായിരുന്നു.

Read more

ഏറെ സൗഹാര്‍ദപൂര്‍ണമായിരുന്നു റിമയുടെ ഇടപെടല്‍ എന്നാണ് സേതു ശിവാനന്ദന്‍ പറയുന്നത്. അതേസമയം, സജിന്‍ ബാബുവിന്റെ സംവിധാനത്തില്‍ റിമ കല്ലിങ്കല്‍ നായികയായി എത്തിയ ചിത്രമാണ് ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’. സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്.