റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു, നായകന്മാരായി ആസിഫ് അലിയും അര്‍ജുന്‍ അശോകനും

ഓസ്‌കര്‍ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി സംവിധാന രംഗത്തേക്ക്. റസൂലിന്റെ നിര്‍മാണ സംരംഭമായ റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രത്തിന്‍റെ പേര് ‘ഒറ്റ’ എന്നാണ്.

ആസിഫ് അലിയും അര്‍ജുന്‍ അശോകനും തമിഴ്നടന്‍ സത്യരാജുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സിനിമയുടെയും നിര്‍മാണ കമ്പനിയുടെയും ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു.

രണ്‍ജി പണിക്കര്‍, ലെന, ശ്യാമപ്രസാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എം. ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഗാനരചയിതാവ് റഫീഖ് അഹമ്മദ്, ഛായാഗ്രാഹകന്‍ അരുണ്‍ വര്‍മ.

ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.എല്‍.പി.യും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എസ്. ഹരിഹരനാണ്.