രാണു മൊണ്ടാലിന്റെ ചിത്രങ്ങള്‍ വ്യാജം; യഥാര്‍ത്ഥ ചിത്രവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ഗായിക രാണു മൊണ്ടാലിന്റെ പുത്തന്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മേക്കോവറുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. “കണ്ടിട്ട് പേടിയാകുന്നു, ദാരിദ്ര്യത്തില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് രക്ഷപ്പെട്ടപ്പോള്‍ നില മറന്നതാണ്” എന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. . അങ്ങനെയെങ്കില്‍ ഇത്തരത്തില്‍ മോശമായ രീതിയില്‍ മേക്കപ്പ് ചെയ്ത ആര്‍ട്ടിസ്റ്റിനെയല്ലേ കുറ്റപ്പെടുത്തേണ്ടതെന്നും ചില ആളുകള്‍ പ്രതികരിച്ചു.

എന്നാല്‍, ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ വഴിയും പ്രചരിച്ചത് രാണുവിന്റെ വ്യാജ ചിത്രങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യ. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് രാണുവിന്റെ വ്യാജ ചിത്രമാണെന്ന് കുറിച്ച സന്ധ്യ, മേക്കോവറിന് ശേഷമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

“കളിയാക്കിയതും വിമര്‍ശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാല്‍ ആസ്വദിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകള്‍ സാരമായി ബാധിക്കും. മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ സത്യാവസ്ഥ മനസ്സിലാകും”, സന്ധ്യ കുറിച്ചു.

https://www.instagram.com/p/B5CpwQWArdN/?utm_source=ig_embed