തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാം ചരണിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ ചെന്നൈയിലെ വെല്‍സ് സര്‍വകലാശാല. നിര്‍മ്മാതാവും വെല്‍സ് സര്‍വകലാശാല ചാന്‍സിലറുമായ ഇഷാരി കെ ഗണേഷാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് നടക്കുന്ന ബിരുദദാനചടങ്ങില്‍ രാം ചരണ്‍ മുഖ്യാതിഥിയായി എത്തും.
ഈ ചടങ്ങില്‍ വച്ച് തന്നെയാണ് രാം ചരണിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുക. എസ്എസ് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ സൂപ്പര്‍ഹിറ്റ് ആയതിന് പിന്നാലെ ഗ്ലോബല്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് താരം ഉയര്‍ന്നിരുന്നു. ചിത്രത്തിലെ ഗാനം ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും നേടിയിരുന്നു.
ഇതിന് പിന്നാലെയാണ് രാം ചരണിനെ ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ചന്ദ്രയാന്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. പി. വീരമുത്തുവേല്‍ അടക്കമുള്ളവര്‍ക്കൊപ്പമായിരിക്കും രാം ചരണ്‍ ഡോക്ടറേറ്റ് സ്വീകരിക്കുക.
അതേസമയം ശങ്കര്‍ ചിത്രം ‘ഗെയിം ചേഞ്ചര്‍’ ആണ് രാം ചരണിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. ബോളിവുഡ് താരം കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക. ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന സിനിമയും നടന്റേതായി ഒരുങ്ങുന്നുണ്ട്. ആര്‍സി 16 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന സിനിമയില്‍ ജാന്‍വി കപൂറാണ് നായിക.