വോട്ട് രേഖപ്പെടുത്തി രജനികാന്ത്, കുടുംബത്തോടൊപ്പം എത്തി കമല്‍ഹാസനും സൂര്യയും അജിത്തും; ചിത്രങ്ങള്‍

തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അജിത്ത്, ശാലിനി, സൂര്യ, വിജയ്, ശിവ കാര്‍ത്തികേയന്‍, രജനികാന്ത്, കമല്‍ഹാസന്‍ എന്നീ താരങ്ങള്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തിലെ സ്‌റ്റെല്ല മേരിസ് കോളേജിലാണ് രജനികാന്ത് വോട്ട് ചെയ്യാനെത്തിയത്.

Rajinikanth Voting 2021.jpg

മക്കള്‍ ശ്രുതി ഹസന്‍, അക്ഷര ഹസന്‍ എന്നിവര്‍ക്കൊപ്പമാണ് മക്കള്‍ നീതിമയ്യം നേതാവ് കമല്‍ഹാസന്‍ വോട്ട് ചെയ്യാനെത്തിയത്. എല്‍ദാംസ് റോഡിലെ കോര്‍പ്പറേഷന്‍ സ്‌കൂളിലാണ് കമല്‍ഹാസന്‍ വോട്ട് രേഖപ്പെടുത്തിയത്. സൂര്യ, കാര്‍ത്തി ഇവരുടെ പിതാവ് ശിവകുമാര്‍ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി.

Kamal and family Voting 2021.jpg

തിരുവാണ്‍മിയൂര്‍ സ്‌കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ മകനും ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ ഉദയനിധി സ്റ്റാലിനും വോട്ട് രേഖപ്പെടുത്തി.

Suriya and family Voting 2021.jpg

സൈക്കിളിലാണ് നടന്‍ വിജയ് വോട്ട് ചെയ്യാനെത്തിയത്. നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്‌സിറ്റി ബുത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. പെട്രോള്‍ഡീസല്‍ വില വര്‍ധയ്ക്കെതിരെ കേന്ദസര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളില്‍ എത്തിയത് എന്നാണ് സൂചന.

Celebrities at TN Assembly Elections 2021

vijay arrvies in cycle for voting

 

vijay arrvies in cycle for voting