കള്ളന്മാര്‍, ഗുണ്ടകള്‍, കൂട്ടികൊടുപ്പുകാര്‍, വേശ്യകള്‍.. അങ്ങനെ ഗതികെട്ടവന്മാരുടെ ഒരു വലിയ പട; കുറ്റവും ശിക്ഷയും ട്രെയിലര്‍

ആസിഫ് അലി രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയുടെയും ട്രെയിലര്‍ പുറത്തുവിട്ടു. ഒരു കൂട്ടംപൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രമെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ആദിവാസി ഭൂസമരവും ട്രെയിലറില്‍ വന്നു പോകുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ആസിഫ് അലിക്ക് പുറമെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍.

ബി.അജിത്കുമാര്‍ എഡിറ്റിങ്. കലാസംവിധാനം: സാബു ആദിത്യന്‍. സൗണ്ട്: രാധാകൃഷ്ണന്‍. മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം. സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍.