ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാന്‍ രജനീകാന്ത്

ധനുഷും ഐശ്വര്യയും വിവാഹ മോചന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഇരുവരെയും ഒന്നിപ്പിക്കാന്‍ ഐശ്വര്യയുടെ പിതാവ് രജനികാന്ത് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ഐശ്വര്യയും ധനുഷും വേര്‍പിരിയുന്നതില്‍ രജനികാന്ത് അസംതൃപ്തനാണ്.

ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രജനികാന്ത് ശ്രമിക്കുന്നതായും അടുത്ത വൃത്തങ്ങള്‍ പറയുന്നു.ജനുവരി 17നാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത നല്‍കണമെന്നും ഇരുവരും കുറിച്ചിരുന്നു.

2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്.സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ, ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ്.