'മിണ്ടാതിരിക്ക്, മണ്ടത്തരം പറയരുത്', ആദ്യമായി മമ്മൂക്കയോട് പറഞ്ഞു: റഹ്മാന്‍

എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു റഹ്മാന്‍. ഇന്നും തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമാണ് നടന്‍. പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആയിരുന്നു റഹ്മാന്റെ ആദ്യ മലയാളചിത്രം. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. ക്യാമറക്ക് മുന്നില്‍ മമ്മൂട്ടിയോട് പറഞ്ഞ തന്റെ ആദ്യ ഡയലോഗ് ഓര്‍ത്തെടുത്തിരിക്കുകയാണ് താരം.

37 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യസിനിമയിലെ ആദ്യ സംഭാഷണമാണ് റഹ്മാന്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയില്‍ നിന്നുള്ള രംഗത്തിനൊപ്പം “”മമ്മൂട്ടിയോട്. ഡോണ്ട് ടോക്ക് നോണ്‍സെന്‍സ് എന്റെ ആദ്യ ഡയലോഗ്. ക്യാമറയ്ക്ക് മുന്നിലെ എന്റെ ആദ്യ ഷോട്ട്. എന്റെ ആദ്യ നായകനോടൊപ്പം”” എന്നാണ് റഹ്മാന്‍ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/B7u-iOOpXxj/?utm_source=ig_embed&utm_campaign=loading

Read more

രവി പുത്തൂരാന്‍ എന്ന കഥാപാത്രമായാണ് റഹ്മാന്‍ കൂടെവിടെയില്‍ വേഷമിട്ടത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും രവി പുത്തൂരാനിലൂടെ റഹ്മാന്‍ നേടി.