ഓരോരോ പിള്ളേര് സിനിമ ഫീല്‍ഡിലേക്കു കേറി വന്നോളും, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി: റഹ്മാന്‍

എണ്‍പതുകളില്‍ മലയാള സിനിമ ഭരിച്ച ജനപ്രിയ നായകന്മാരിലൊരാളായ റഹ്മാന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ ഇപ്പോള്‍ മണി രത്നം ഒരുക്കുന്ന പൊന്നിയില്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ ആണ് റഹ്മാന്‍ അഭിനയിക്കുന്നത്.

ചിത്രത്തില്‍ ഗംഭീര മേക് ഓവറില്‍ ആണ് റഹ്മാന്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനു വേണ്ടി ജിമ്മില്‍ കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ റഹ്മാന്‍ തന്നെ സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ജിം വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കു വെച്ച് കൊണ്ട് റഹ്മാന്‍ കുറിച്ച വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.

എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി. ഈ വാക്കുകള്‍ക്കൊപ്പം ആണ് തന്റെ പുതിയ ജിം വര്‍ക്ക് ഔട്ട് ചിത്രം റഹ്മാന്‍ പങ്കു വെച്ചിരിക്കുന്നത്.

Read more

https://www.instagram.com/p/B7K_ZR5p5Hj/?utm_source=ig_embed